---
title: "സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ പ്രകോപനപരമെന്ന് കുറ്റപത്രം"
english_title: "Siddique Kappan's articles are provocative"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/709/സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ പ്രകോപനപരമെന്ന് കുറ്റപത്രം"
published_at: "2021-10-01T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61570811c205e_IMG-20211001-WA0065.jpg"
keywords: []
---

# സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ പ്രകോപനപരമെന്ന് കുറ്റപത്രം

> **Lead Summary:** ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ മുസ്‌ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

## Article Content

ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ മുസ്‌ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

കാപ്പനെതിരേ സമര്‍പ്പിച്ച 5000 പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തകനെ പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നത്. മാവോവാദികളെയും കമ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെ അവിടേക്ക് പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്നത്. കുറ്റപത്രത്തില്‍ കേസ് ഡയറിയിലെ വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന സി.എ.എ. വിരുദ്ധ പ്രക്ഷോഭം സംബന്ധിച്ച ലേഖനത്തില്‍ മുസ്‌ലിം വിഭാഗക്കാരെ ഇരകളായാണ് ചിത്രീകരിച്ചിട്ടുള്ളത്. അവരെ പോലീസ് മര്‍ദിക്കുന്നുവെന്നും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നുവെന്നും പറയുന്നു. മുസ്‌ലിം വിഭാഗക്കാരെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ലേഖനമെന്ന് വ്യക്തമാണെന്ന് കേസ് ഡയറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/709/സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ പ്രകോപനപരമെന്ന് കുറ്റപത്രം)